April 19, 2026

Idukkionline

idukkivarthaonline

CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം;

തിരുവനന്തപുരം: സിപിഐ സംസ്ഥാന
സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. കാനത്തിൻ്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നു. മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വികെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10-ന് ജനിച്ചു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.
2015 മാർച്ച് 2ന് സിപിഐ സംസ്ഥാന സെക്രട്ടറിയായിയാകുന്നത്. 2012 ൽ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2006-ൽ എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി.1978-ൽ സിപിഐ യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.എഐവൈഎഫ് സംസ്ഥാറ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!