April 19, 2026

Idukkionline

idukkivarthaonline

കുമളി പോലീസിന്റെ നേതൃത്വത്തിൽ കുമളിയിലെ സീസൺ കടകളിൽ പരിശോധന നടത്തി.

കുമളി:ഇത്തവണ കുമളിയിലും പരിസര പ്രേദേശങ്ങളിലും അയ്യപ്പഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് കുമളി മേഖലയിൽ പ്രവർത്തിക്കുന്ന സീസൺ കടകളിൽ പരിശോധന നടത്തിയത്.
നടപ്പാത കൈയ്യേറിയുള്ള വ്യാപാരം, റോഡിൽ ഇറങ്ങി തീർത്ഥാടകരെ വിളിച്ചു കയറ്റുന്നത്, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നിവയ്ക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് ഇൻസ്പെക്ടർ ജോബിൻ ആൻറണി പറഞ്ഞു.അയ്യപ്പഭക്തരുടെ സുരക്ഷ മുൻ നിർത്തിയാണ് കുമളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയത്. കച്ചവടക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.
കുമളി തേക്കടിക്കവല മുതൽ ചെളിമട വരെയുള്ള കടകളിലാണ് പരിശോധന നടത്തിയത്.
തിരക്ക് കൂടുന്ന മുറയ്ക്ക് പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് പൊലീസിൻെറ തീരുമാനം.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!