April 18, 2026

Idukkionline

idukkivarthaonline

കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ 48 മത് ഇടുക്കി സൗത്ത് ജില്ലാ സമ്മേളനം കുമളിയിൽ നടന്നു.

കുമളി:കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ
നാല്പത്തി എട്ടാമത് സൗത്ത് ജില്ലാ സമ്മേളനമാണ് കുമളി വ്യാപാര ഭവനിൽ നടന്നത്. അസോസിയേഷൻ ജില്ല പ്രസിഡൻ്റ് എച്ച്. അസീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി എംപി കുര്യാക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് കൂടുതൽ ജനകീയവൽക്കരിക്കണമെന്നും ,സർക്കാർതലത്തിൽ തന്നെ ഇതിന് ഒരു മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ മാസം നിലമ്പൂരിൽ വച്ചാണ് സംഘടനയുടെ സംസ്ഥാന സമ്മേളനം നടക്കുക. കുമളിയിൽ നടന്ന ജില്ല സമ്മേളനത്തിൽ
സംസ്ഥാന പ്രസിഡൻ്റ് സേതുമാധവൻ, മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ദിൻഷ്, ജില്ലാ സെക്രട്ടറി പി.എസ്. നവാസ്, ജെ.വിജയയ കുമാർ, തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ജേതാവായ ബീറ്റ്ഫോറസ്റ്റ് ഓഫീസറായ പി.ആർ കവിതയെയും, സർവീസിൽ നിന്ന് വിരമിച്ച അസോസിയേഷൻ അംഗങ്ങളെയും കുറ്റാന്വേഷണത്തിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥരേയും യോഗത്തിൽ വച്ച് ഡീൻ കുര്യാക്കോസ് എം.പി. ആദരിച്ചു.
തുടർന്ന് നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡൻറായി ജെ. വിജയകുമാറിനെയും, സെക്രട്ടറിയായി പി.എസ്. നവാസിനേയും ട്രഷററായി എ. അനിലാലിനെയും തിരഞ്ഞെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!