March 2, 2026

Idukkionline

idukkivarthaonline

കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും..

ഈ മാസത്തെ അവസാന ദിനത്തിൽ ചില അടിയന്തിര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങൾ ഫോണിൽ ലഭിച്ചാൽ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകൽ 11 മണിമുതൽ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും.

ഇവ കേരളത്തിൽ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെൽ ബ്രോഡ്‌കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നൽകുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്.

കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളിൽ സ്മ‌ാർട്ട് ഫോണിലേക്ക് ഉയർന്ന ബീപ് ശബ്ദത്തോടെ ഒരു എമർജൻസി മെസേജ് ലഭിച്ചപ്പോൾ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. വളരെ നിർണായകമായ എർജൻസി അലർട്ട് എന്ന ശീർഷകത്തോടെയാണ് എമർജൻസി മേസേജ് പലരുടെയും ആൻഡ്രോയിഡ് ഫോണിലേക്ക് എത്തിയത്.

‘കേന്ദ്ര സർക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം സെൽ ബ്രോഡ്കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിൾ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവർ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകൾ കൃത്യസമയത്ത് ആളുകളിൽ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം’ എന്നും മെസേജിൽ വിശദീകരിച്ചിരുന്നു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!