April 18, 2026

Idukkionline

idukkivarthaonline

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും വൈക്കം താലൂക്ക് ആശുപത്രി തല്ലിതകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കുമളി പോലിസ് പിടിയിൽ .

കുമളി:വൈക്കം താലൂക്ക് ആശുപത്രി തല്ലിതകർത്തത് ഉൾപ്പടെ നിരവധി. കുറ്റകൃത്യങ്ങളിൽ പ്രതിയായി ഒളിവിലായിരുന്ന പ്രതിയെ കുമളിയിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി.
വൈക്കം, തലയാഴം,ഓണാട്ടുശ്ശേരിയിൽ അഖിൽ ( 32 ) നെയാണ് കുമളി എസ് എച്ച്.ഒ ജോബിൻ ആൻറണിയും സംഘവും പിടികൂടിയത്.
ഇന്ന് രാവിലെ കുമളി ടൗണൺ പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ കുരുമുളക് സ്പ്രേ കണ്ടെത്തിയതോടെ കാറിലുണ്ടായിരുന്ന 5 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ അഖിലാണ് കസ്റ്റഡിയിലുള്ളതെന്ന് കുമളി പോലീസ് തിരിച്ചറിഞ്ഞത്. നിരവധി അടിപിടി, കൊപാതക ശ്രമം, പോലീസിനെ ആക്രമിച്ച സംഭവങ്ങൾ ഉൾപ്പടെ നാല്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഒളിവിലായിരുന്ന അഖിൽ,
കുമളിയിൽ പ്രതി പിടിയിലായതറിഞ്ഞ് രാത്രിയോടെ വൈക്കം പോലീസ് സ്ഥലതെത്തി പ്രതിയെ ഏറ്റു വാങ്ങി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!