April 18, 2026

Idukkionline

idukkivarthaonline

മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ കേരള പ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു

പീരുമേട് : മലനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകരെ ഇടതുപക്ഷ പ്രവർത്തകർ മർദ്ദിക്കുകയും ഫോൺ എറിഞ്ഞൊടുക്കുകയും ചെയ്തതിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്ക്
എത്തിക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവർത്തനം നടത്തുന്നത്.
അതിന് വിഘാതം സൃഷ്ടിക്കുന്ന രീതിയിൽ ആര് പ്രവർത്തിച്ചാലും അത് അംഗീകരിക്കാൻ ആവില്ലെന്ന് താലൂക്ക് കമ്മിറ്റി വിലയിരുത്തി. നിഷേധാത്മക നിലപാടുകൾ ഇനി ആരുടെ ഭാഗത്തുണ്ടായാലും അവരെ പൂർണമായി ബഹിഷ്കരിക്കുന്നതാണെന്ന് താലൂക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!