March 2, 2026

Idukkionline

idukkivarthaonline

സീനിയർ ചേമ്പർ ഇന്റർനാഷണൽ തേക്കടി ലീജിയന്റെ ആഭിമുഖ്യത്തിൽ കുമളി ആകാശ പറവയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

സീനിയർ ചേമ്പർ ഇന്റർനാഷണൽ തേക്കടി ലീജിയന്റെ ആഭിമുഖ്യത്തിൽ നിർധനരായ മാനസീക വെല്ലുവിളി നേരിടുന്ന രോഗികളെ പരിപാലിക്കുന്ന കുമളി ആകാശ പറവയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സീനിയർ ഡോക്ടർ ഹംസ കോയ സ്വാഗതം പറഞ്ഞു. ലീജിയൻ പ്രസിഡന്റ് സീനിയർ Er അജിമോൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ സൈക്യാറ്റ്റി വിഭാഗം തലവൻ ഡോക്ടർ വർഗീസ് പുന്നൂസ് ചികിത്സയെ പറ്റിയുള്ള വിശദീകരണം നൽകി. നാഷണൽ കോ-ഓർഡിനേറ്റർ സീനിയർ അഡ്വ ജയൻ ജോസഫ് ആശംസ അറിയിച്ചു. ആകാശ പറവയുടെ മദർ സിസ്റ്റർ അർച്ചന നന്ദി പ്രകാശിപ്പിച്ചു. സെക്രട്ടറി സീനിയർ ഒ ചെറിയാൻ, വൈസ് പ്രസിഡന്റ് സീനിയർ ജോയ് വി ഡി, ജോയിന്റ് സെക്രട്ടറി സീനിയർ ലാലു റ്റി എസ്, സീനിയർ ഉദയകുമാർ, സീനിയർ മുകുന്ദൻ എന്നിവർ പങ്കെടുത്തു.

ഈ കേന്ദ്രത്തിൽ 150ൽ പരം മാനസീക വെല്ലുവിളി നേരിടുന്ന രോഗികളാണ് ഉള്ളത്. 1. ഡോക്ടർ ഹംസ കോയ – എസ് എച് പോളി ക്ലിനിക് വെള്ളാരംകുന്ന്; 2. ഡോക്ടർ വർഗീസ് പുന്നൂസ് – പ്രൊഫസ്സർ & ഹെഡ് ഓഫ് ഡിപ്പാർട്മെന്റ്, സൈക്യാറ്റ്റി കോട്ടയം മെഡിക്കൽ കോളേജ്; 3. ഡോക്ടർ ബോബി തോമസ് കൊക്കാട്ട് – സീനിയർ കൺസൽറ്റന്റ് മന്ദിരം ഹോസ്പിറ്റൽ & വിശ്രാന്തി സെന്റർ, പ്രസിഡന്റ്‌ സെൻട്രൽ ട്രാവൻകൂർ സൈക്യാറ്റ്റിസ്റ്റ് സൊസൈറ്റി; 4. ഡോക്ടർ ഷെർളിൻ ഇ മാമൻ – കൺസൽറ്റന്റ് സൈക്യാറ്റ്റിസ്റ്റ്, സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റൽ പരുമല; 5. ഡോക്ടർ ടിജോ ഇവാൻ ജോൺ – കൺസൽറ്റന്റ് സൈക്യാറ്റ്റിസ്റ്റ്, മാർ സ്ലീവാ ഹോസ്പിറ്റൽ ചേർപ്പുങ്കൽ; 6. ഡോക്ടർ ഷിന്റു ഉണ്ണികൃഷ്ണൻ & 7. ഡോക്ടർ രേഷ്മ ഡിക്രൂസ് – ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോട്ടയം എന്നീ മാനസിക രോഗ വിദഗ്ധർ ചികിത്സകൾക്ക് നേതൃത്വം നൽകി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!