October 14, 2026

കൊച്ചറയ്ക്കു സമീപം കൃഷിയിടത്തിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരണമടഞ്ഞു. അണക്കര സുൽത്താൻകട കാട്ടിപ്ലാക്കൽ അനിയൻകുഞ്ഞ് ആണ് മരിച്ചത്

കർഷക തൊഴിലാളിയായിരുന്ന അനിയൻകുഞ്ഞ് കൊച്ചറയ്ക്കു സമീപം കുപ്പക്കല്ലിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ജോലിക്കിടെ ഇരുമ്പ് ഏണി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു. ഉടൻ തന്നെ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 53 വയസായിരുന്നു. വണ്ടൻമേട് പോലീസ് എത്തി മേൽനടപടികൾക്കു ശേഷം മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. മിനിയാണ് ഭാര്യ. മനു ഷിബു ഷിജി എന്നിവർ മക്കളാണ്. സംസ്കാരം നാളെ 11 മണിക്ക് അണക്കര ഒലിവുമല സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും.

Copyright © All rights reserved. | Newsphere by AF themes.