October 14, 2026

മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയ്‌ക്കെത്തിയ കെപിസിസി അംഗത്തെ പോലിസ് അറസ്റ്റുചെയ്തു.

അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തു എന്ന് ആരോപിച്ച്‌ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇടുക്കി ജില്ലയില്‍നിന്നുള്ള കെപിസിസി അംഗമായ സി പി മാത്യുവിനെയാണ് അറസ്റ്റുചെയ്തത്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇടുക്കി തൊടുപുഴയില്‍ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൊടുപുഴയിലെ സ്വകാര്യഹോട്ടലിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട 150 പേര്‍ക്കായിരുന്നു പ്രവേശനം. ഇടുക്കിയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയരംഗത്തുള്ളവര്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കുമാണ് മുഖ്യമന്ത്രിയുടെ കേരള പര്യാടനത്തില്‍ ക്ഷണമുണ്ടായത്.

Copyright © All rights reserved. | Newsphere by AF themes.