April 18, 2026

Idukkionline

idukkivarthaonline

മുല്ലപ്പെരിയാർ ഉപസമിതി ബുധനാഴ്ച അണക്കെട്ട് സന്ദർശിക്കും

മുല്ലപ്പെരിയാര് ഉപസമിതി ബുധനാഴ്ച അണക്കെട്ടില് പരിശോധന നടത്തും. രാവിലെ 10-ന് തേക്കടിയില് നിന്നും ബോട്ട് മാര്ഗം അണക്കെട്ടിലേക്ക് പോകും. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളില് പരിശോധിച്ചശേഷം സമിതി അംഗങ്ങള് സ്വീപ്പേജിന്റെ അളവും രേഖപ്പെടുത്തും. തുടര്ന്ന് കൊറോണ വ്യാപനത്തിന്റ പശ്ചാത്തലത്തിൽ
കുമളിയിലുള്ള മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേരുന്നത് ഒഴിവാക്കി സ്ഥിതിഗതികൾ വിലയിരുത്തുക മാത്രമാണ് ചെയ്യുക.
ഉപസമിതി ചെയർമാൻ ശരവണകുമാർ , കേരളത്തിന്റെ പ്രതിനിധികളായ എൽ.എസ്. പ്രസീദ്, ബിനു ബേബി,തമിഴ്നാട് പ്രതിനിധികളായ സാം ഇർവിൻ, ടി. കുമാർ ഉൾപ്പടെയുള്ളവർ പരിശോധനയിൽ പങ്കെടുക്കും. ഉപസമിതി ഓഗസ്റ്റ് 11 നാണ് അവസാനമായി ഡാം സന്ദര്ശിച്ചത്.ചൊവ്വാഴ്ച അണകെട്ടില ജലനിരപ്പ് 121.55 അടിയാണ്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!