October 14, 2026

കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ

പീരുമേട് :ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡാനിയേൽ ആണ് അറസ്റ്റിൽ ആയത്.കർഷകന് മീൻ കുളം നിർമ്മിക്കുന്നതിന് സബ്സിഡി നല്കണമെങ്കിൽ സബ്‌സിഡി ലിസ്റ്റിൽ കയറ്റുന്നതിന് പ്രത്യേക കമ്മിറ്റി കൂടണമെന്നും അങ്ങനെ കൂടുന്നതിന് പതിനായിരം രൂപാ വേണമെന്നും വൈസ് പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു
എന്നാൽ കർഷകൻ ഇതിനു തയ്യാറാകാതെ വിജിലൻസിൽ അറിയിക്കുകയും അവർ കൊടുത്ത നോട്ടുകൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നൽകുകയുമായിരുന്നു.ഉടൻ തന്നെ വിജിലൻസ് സംഘം എത്തി ഡാനിയേലിന്റെ അറസ്റ്റ് ചെയ്തു. ഇടുക്കി വിജിലൻസ് ഡി വൈ എസ് പി , ജെ സന്തോഷ് കുമാർ , ഇൻസ്പെക്ടർമാരായ ടിപ്സൺ തോമസ്, ജയകുമാർ , മഹേഷ് പിള്ള , ഫിറോസ് , എസ് ഐ മാരായ സന്തോഷ് കുമാർ , സുരേഷ് കുമാർ , എ എസ് ഐ മാരായ സ്റ്റാൻലി തോമസ്, സഞ്ജയ് കെ.ജി, ബിജു വർഗീസ്, ബേസിൽ പി ഐസക്ക്, ബിനോയി തോമസ്, സി. പി. ഒ സന്ദീപ് ദത്തൻ തുടങ്ങിയ പോലീസുദ്യോഗസ്ഥർ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.