October 14, 2026

കാർ ഓട്ടോയിലേക്ക് ഇടിച്ച് കയറി; യുവാവിന് ദാരുണാന്ത്യം

നെടുംങ്കണ്ടം: ഇന്നലെ രാത്രിയിൽ നെടുങ്കണ്ടത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുര്യൻപ്ലാക്കൽ സുനീഷ് (38) ആണ് മരിച്ചത്. രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനീഷ്. ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വേഗതയിലെത്തിയ കാറിടിച്ച് കയറുകയായിരുന്നു.
നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് അപകടം നടന്നത്. പാമ്പാടുംപാറ സ്വദേശിയുടേതാണ് കാർ. പരിക്കുപറ്റിയ സുനീഷിനെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അമിത വേഗതയിൽ വാഹനം ഓടിച്ചതിന് കാർ ഉടമയ്‌ക്കെതിരെ നെടുങ്കണ്ടം പോലീസ് കേസെടുത്തു.

Copyright © All rights reserved. | Newsphere by AF themes.