March 2, 2026

Idukkionline

idukkivarthaonline

യു​വ​ത​ല​മു​റ ക​ഥ​ക​ളി​യെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ടു​ത്ത​റി​യ​ണം : അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

ചീ​ഫ് സെ​ക്ര​ട്ട​റി എ​ഴു​തി​യ ശ​കു​ന്ത​ള ക​വി​ത​യു​ടെ
ക​ഥ​ക​ളി ആ​വി​ഷ്കാ​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ന്നു. കാ​ളി​ദാ​സ​ന്‍റെ അ​ഭി​ജ്ഞാ​ന​ശാ​കു​ന്ത​ള​ത്തി​നെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി എ​ഴു​തി​യ ശ​കു​ന്ത​ള എ​ന്ന ക​വി​ത​യു​ടെ ക​ഥ​ക​ളി ആ​വി​ഷ്കാ​രം ശാ​കു​ന്ത​ളം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ട്ട​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ത​ല​മു​റ ക​ഥ​ക​ളി​യെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ടു​ത്ത​റി​യ​ണ​മെ​ന്ന് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ന​ല്ല മ​ല​യാ​ള​വും ന​ല്ല വാ​സ​ന​യും ന​മു​ക്ക് വേ​ണം. സാം​സ്കാ​രി​ക​മാ​യ ആ​സ്വാ​ദ​ന​ത്തി​ന്‍റെ ത​ല​മു​ള്ള​വ​ർ​ക്ക് ദു​ഷ്ട​ചി​ന്ത​ക​ളൊ​ന്നും മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തി​ല്ല. ക​ഥ​ക​ളി​യും കൂ​ടി​യാ​ട്ടം പോ​ലു​ള്ള ക​ലാ​രൂ​പ​ങ്ങ​ൾ​ക്ക് സ്ഥി​രം അ​വ​ത​ര​ണ വേ​ദി​ക​ളു​ണ്ടാ​കേ​തു​ണ്ട്. മു​ദ്ര​ക​ളും ച​ല​ന​ങ്ങ​ളും വ​രും ത​ല​മു​റ​യ്ക്കു കൂ​ടി അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന ത​ര​ത്തി​ൽ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക​ണ​മെ​ന്നും അ​ടൂ​ർ പ​റ​ഞ്ഞു. വ​ന​ജ്യോ​ത്സ​ന​യു​ടെ​യും ദീ​ർ​ഘാ​പാം​ഗ​ന്‍റെ​യും ക​ളി​ത്തോ​ഴി മാ​ത്ര​മ​ല്ല പ്ര​ണ​ത്തി​ന്‍റെ​യും വി​ര​ഹ​ത്തി​ന്‍റെ​യും പ​രിഛേ​ദം കൂ​ടി​യാ​ണു ശ​കു​ന്ത​ള. ഇ​ത്ത​രം നാ​ട​കീ​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കാ​വ്യ​ഭാ​ഷ്യം ച​മ​യ്ക്കു​ക​യാ​ണ് വി.​പി. ജോ​യി​യു​ടെ ശ​കു​ന്ത​ള എ​ന്ന ക​വി​ത. കു​ട​മാ​ളൂ​ർ ക​രു​ണാ​ക​ര​ൻ നാ​യ​ർ കു​ടും​ബാം​ഗ​ങ്ങ​ളാ​യ രാ​ജ​ല​ക്ഷ്മി, മു​ര​ളി കൃ​ഷ്ണ​ൻ, സു​ഭ​ദ്ര നാ​യ​ർ എ​ന്നി​വ​ർ മാ​തം​ഗി, ദു​ഷ്യ​ന്ത​ൻ, ശ​കു​ന്ത​ള എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ട്ട് അ​ര​ങ്ങി​ലെ​ത്തി. മു​ര​ളി കൃ​ഷ്ണ​നാ​ണ് “ശ​കു​ന്ത​ള ‘ ക​വി​ത​യെ ആ​ട്ട​ക്ക​ഥാ രൂ​പ​ത്തി​ലാ​ക്കി​യ​ത്. ക​ലാ​മ​ണ്ഡ​ലം ബാ​ല​ച​ന്ദ്ര​ൻ സം​ഗീ​തം ന​ൽ​കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ സെ​ക്ര​ട്ട​റി പി.​എ​സ് പ്രി​യ​ദ​ർ​ശ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ര​ള നോ​ളേ​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​സ് ശ്രീ​ക​ല, ഡോ. ​പി.​വേ​ണു​ഗോ​പാ​ല​ൻ, ആ​നി ജോ​ൺ​സ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ല​ക്ഷ്മി​ദാ​സ് ക​വി​താ​ലാ​പ​നം ന​ട​ത്തി. നീ​ന ശ​ബ​രീ​ഷ് ക​ഥാ​സ​ന്ദ​ർ​ഭം അ​വ​ത​രി​പ്പി​ച്ചു. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ജ​ന്മ​ദി​നം കൂ​ടി​യാ​യി​രു​ന്ന ഇ​ന്ന​ലെ അ​ദ്ദേ​ഹ​ത്തെ വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നു​വേ​ണ്ടി വി.​പി. ജോ​യി ആ​ദ​രി​ച്ച് മ​ധു​ര വി​ത​ര​ണം ന​ട​ത്തി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!