March 2, 2026

Idukkionline

idukkivarthaonline

കര്‍ഷക സഭകളും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭകളും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കട്ടപ്പന ടൗണ്‍ഹാളില്‍ നടത്തിയ പരിപാടി നഗരസഭാ അധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം പ്രശാന്ത് രാജു അധ്യക്ഷത വഹിച്ചു.
കട്ടപ്പന നഗരസഭാ പരിധിയിലെ കര്‍ഷകര്‍ക്ക് വിളകള്‍ നേരിട്ടെത്തി വില്‍ക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷക സഭകളും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചത്.

ഞാറ്റുവേല ചന്തയോടനുബന്ധിച്ച് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഉത്പന്നങ്ങള്‍, പച്ചക്കറിവിത്തുകള്‍, പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, ഏലത്തട്ടകള്‍, കൊടിത്തലകള്‍, ടിഷ്യൂ കള്‍ച്ചര്‍, വാഴവിത്തുകള്‍, കൂണ്‍, നാടന്‍ പച്ചക്കറികള്‍, മറ്റുകാര്‍ഷിക വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും ഒരുക്കിയിരുന്നു. വിള ഇന്‍ഷ്വറന്‍സ്, കര്‍ഷക രജിസ്‌ട്രേഷന്‍, പി.എം കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ എന്നിവ നടത്തുന്നതിനുളള സൗകര്യവും ഉണ്ടായിരുന്നു. യോഗത്തില്‍ കൃഷി ഓഫീസര്‍ എം ജെ അനുരൂപ്, കൃഷി അസിസ്റ്റന്റ് സുരേഷ് കുമാര്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!