October 14, 2026

ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും കവർന്ന് മുങ്ങിയ പ്രതി 19 വര്‍ഷത്തിന് ശേഷം പിടിയിൽ

എടക്കര: വിവാഹത്തെത്തുടര്‍ന്നുള്ള ആദ്യരാത്രിയില്‍ തന്നെ ഭാര്യയുടെ പണവും ആഭരണങ്ങളുമയി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് എടക്കര പൊലീസിന്റെ പിടിയിലായത്.
മുഹമ്മദ് ജലാലും കൂട്ടാളികളും ആള്‍മാറാട്ടം നടത്തി പായിംപാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും ആദ്യരാത്രിയില്‍ തന്നെ അവരുടെ ആഭരണങ്ങളും പണവുമായി മുങ്ങുകയുമായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ സി.എ. മുജീബ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Copyright © All rights reserved. | Newsphere by AF themes.