October 14, 2026

വണ്ടിപ്പെരിയാർ ഇഞ്ചിക്കാടിന് സമീപം ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി.

വെളുപ്പിന് നാല് മണിയോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം ഒരാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതു വഴി കടന്നുപോയ ആളുകളാണ് മൃതദേഹം കണ്ടത് തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു പോലീസ് എത്തി നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ വാളാടി സ്വദേശി രമേശ് 24 എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിയുകയായിരുന്നു .തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു.സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കും . വാഹനത്തിൽ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ തെറിച്ച് വീണ നിലയിൽ കണ്ടെത്തിയിട്ടമുണ്ട്. സംഭത്തിൽ പോലീസ് അന്വോഷണം ആരംഭിച്ചു……….

Copyright © All rights reserved. | Newsphere by AF themes.