October 14, 2026

കുമളിയിൽ ചന്ദന ശിൽപവുമായി 3 പേരെ വനപാലകർ പിടികൂടി

കുമളി: ചന്ദന ശിൽപവുമായി 3 പേരെ വനപാലകർ പിടികൂടി. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിലെ ഇല്യാസി ഡിവിഷനിൽ താമസിക്കുന്ന അന്തോണി സ്വാമി (51), ഇയാളുടെ മകൻ ഹർഷവർധൻ (21), ശബരിമല എസ്റ്റേറ്റിൽ സത്രം പുതുവലിൽ താമസിക്കുന്ന രാജ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 876 ഗ്രാം തൂക്കമുള്ള ഒരു ദേവി ശിൽപമാണ് കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന 2 ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.


ചെല്ലാർകോവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.കെ.വിനോദ്, ഫോറസ്റ്റ് ഓഫീസർമാരായ ജെ.വിജയകുമാർ, എ.മനോജ് കുമാർ, ഷിൻ്റോ തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.അനിൽകുമാർ, എഡ്വിൻ കിംഗ്സിലി, വാച്ചർ ഷൈജുമോൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. 

Copyright © All rights reserved. | Newsphere by AF themes.