April 20, 2026

Idukkionline

idukkivarthaonline

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ കാമുകിക്കു സമ്മാനം നല്കിയ ഭർത്താവും കാമുകിയും പോലീസ് പിടിയിൽ

തൃശൂർ: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍.
അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച്‌ കോടികള്‍ കൈക്കലാക്കിയ കേസിലാണ് ഭര്‍ത്താവ് സിജു കെ. ജോസിനെയും കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ വില വരുന്ന 1,37,938 ഡോളര്‍ പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തു എന്നാണ് കേസ്.
കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ സിജുവിനും പ്രിയങ്കയ്ക്കുമെതിരെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് നേപ്പാളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ ഇവരെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വയ്ക്കുകയും പിന്നീട് കായംകുളം പൊലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!