October 14, 2026

വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

വാഗമൺ പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം. അലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ സംഘം കുളിക്കാനിറങ്ങിയപ്പോൾ രോഹിത് കയത്തിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Copyright © All rights reserved. | Newsphere by AF themes.