October 14, 2026

ഇടുക്കി ജില്ലക്കൊരു കൈത്താങ്ങായി
മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ഇടുക്കി ജില്ലയിലെ ജില്ലാ ആശുപത്രികളിലേയ്ക്കായി അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍ ഹുമാനിറ്റി ഇന്ത്യ എന്ന സ്ഥാപനം മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ഇടുക്കി ജില്ലയിലെ സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ പരിപാലന രംഗത്തെ രണ്ട് പ്രമുഖ സര്‍ക്കാര്‍ ആതുരാലയങ്ങളായ ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായിട്ടാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ഫോര്‍ ഹുമാനിറ്റി ഇന്ത്യ, ഏകദേശം 27 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങള്‍ നല്കിയത്. തൊടുപുഴ, ഇടുക്കി ജില്ലാ ആശുപത്രികളിലായി നടന്ന ചടങ്ങില്‍ ഹാബിറ്റാറ്റ് സീനിയര്‍ മാനേജര്‍ ജോര്‍ജ്ജ് കുര്യന്റെ പക്കല്‍ നിന്നും ഡി.പി.എം. ഡോ. സുഷമ പി.കെയുടെ സാന്നിദ്ധ്യത്തില്‍ സൂപ്രണ്ടുമാരായ ഡോ.ഉമാദേവി എം.ആര്‍, ഡോ.സുരേഷ് വര്‍ഗ്ഗീസ്.എസ് എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ആരോഗ്യകേരളത്തിലെയും, ജില്ലാ ആശുപത്രിയിലേയും ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.