October 14, 2026

500 വ്യത്യസ്ഥ ഡിസൈനുകളില്‍ 500 ആശംസാ കാര്‍ഡുകള്‍. സ്വന്തം കൈപ്പടിയില്‍ ഒരുക്കിയ,കൂട്ടാര്‍ സ്വദേശിയായ കാര്‍ത്തിക സജിക്ക് കലാംസ് വേള്‍ഡ് റെക്കോര്‍ഡ്

500 വ്യത്യസ്ഥ ഡിസൈനുകളില്‍ 500 ആശംസാ കാര്‍ഡുകള്‍. സ്വന്തം കൈപ്പടിയില്‍ ഒരുക്കിയ, ആശംസാ കാര്‍ഡുകളിലൂടെ ഇടുക്കി കൂട്ടാര്‍ സ്വദേശിയായ കാര്‍ത്തിക സജി, പുതുവത്സര സന്ദേശം എത്തിച്ചത് 500 പേര്‍ക്കാണ്. വൈവിധ്യമാര്‍ന്ന കാര്‍ഡുകള്‍ തയ്യാറാക്കിയതിലൂടെ കലാംസ് വേള്‍ഡ് റെക്കോര്‍ഡും ഈ കൊച്ചു മിടുക്കിയെ തേടിയെത്തി..
മാനും മുയലും മലനിരകളും വാഹനങ്ങളുമൊക്കെ നിറഞ്ഞതാണ് കാര്‍ത്തിക സജി തയ്യാറാക്കിയ ആശംസാ കാര്‍ഡുകള്‍. ഓരോ കാര്‍ഡും ഒന്നിനൊന്ന് വ്യത്യസ്ഥം. രാഷ്ട്രപതിയ്ക്കും പ്രധാന മന്ത്രിയ്ക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാര്‍ക്കും ഗവര്‍ണ്ണര്‍മാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കുമെല്ലാം കാര്‍ത്തികയുടെ പുതുവത്സര സന്ദേശം, തപാലില്‍ എത്തി. മന്ത്രിമാര്‍ ഉള്‍പ്പടെ പലരും മറുപടി സന്ദേശവും അയച്ചു.
പത്തര മണിക്കൂറോളം സമയമെടുത്താണ്, കാര്‍ത്തിക ആശംസാ കാര്‍ഡുകള്‍ തയ്യാറാക്കിയത്. കൂട്ടാര്‍ എസ്എന്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കി. സുഹൃത്തുകളേയും അധ്യാപകരേയും സമീപ സ്‌കൂളുകളിലെ പ്രധാന അധ്യാപകരേയും തേടി, കാര്‍ത്തികയുടെ സ്വന്തം കരവിരുതില്‍ ഒരുങ്ങിയ, ആശംസാ കാര്‍ഡുകള്‍ എത്തിയിരുന്നു.

Copyright © All rights reserved. | Newsphere by AF themes.