March 2, 2026

Idukkionline

idukkivarthaonline

റോഡ് നിയമം ലംഘിക്കുന്നവര്‍ ജാഗ്രതൈ.എം.വി.ഡി യുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ നിങ്ങളെ പിടികൂടും.

കട്ടപ്പന : മലയോര ഹൈവേകളിലെ വാഹന പരിശോധനയുടെ പരിമിതികള്‍ മുതലാക്കി നിയമം ലംഘിക്കുന്നവര്‍ ജാഗ്രതൈ.റോഡ് നിയമങ്ങള്‍ മറികടന്ന് വാഹനമോടിക്കുന്നവരെ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ പിടികൂടും.

റോഡപകടങ്ങളും,നിയമ ലംഘനങ്ങളും കുറയ്ക്കാന്‍ ഇടുക്കിയില്‍ 72 ഓളം അത്യാധുനിക കാമറകളാണ് ഗതാഗത വകുപ്പ് സ്ഥാപിക്കുന്നത്. തുടക്കത്തില്‍ നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ പ്രധാന ടൗണുകളിൽ കാമറ സ്ഥാപിച്ചു.മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണ് ഗതാഗത വകുപ്പ് കെല്‍ട്രോണിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്നത്.ഫെബ്രുവരി അവസാനത്തോടെ ഇടുക്കിയിലെ പ്രധാന റോഡുകളിലെല്ലാം കാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കും

• പിഴ തപാല്‍ വഴി എത്തും

ഹെല്‍മെറ്റ് വയ്ക്കാതെ ചീറിപ്പായുന്ന ബൈക്കുകള്‍, സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിക്കുന്നവര്‍,അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ കൃത്യമായ നമ്ബര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം കാമറയില്‍ കുടുങ്ങും. ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വ്വര്‍ കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിക്കും.തുടര്‍ന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേയ്ക്ക് കൈമാറും. ഇവിടെ നിന്നാണ് നിയമ ലംഘനം നടത്തിയ വാഹന ഉടമകള്‍ക്ക് ചിത്രം, തിയതി, സമയം, സ്ഥലം, കുറ്റകൃത്യം എന്നിവ ഉള്‍പ്പെട്ട നോട്ടീസ് തപാല്‍ വഴിയും, എസ് എം എസ് മുഖേനെയും നല്‍കുക. ഇടുക്കിയില്‍ തൊടുപുഴയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിരിക്കുന്നത്.

• മൂന്ന് തരം കാമറകള്‍

മൂന്ന് തരം ക്യാമറകളാണ് കെല്‍ട്രോണ്‍ സേഫ് കേരള പദ്ധതിയ്ക്കായി നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍, റെഡ് ലൈറ്റ് വയലേഷന്‍, സ്പീഡ് വയലേഷന്‍ കാമറകള്‍ എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് ഇടുക്കിയില്‍ കൂടുതലായി ഉപയോഗിക്കുക. കേബിളിന് പകരം റഡാര്‍ സംവിധാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക.നിര്‍മ്മാണത്തിന് പുറമേ അഞ്ച് വര്‍ഷത്തെ മെയിന്റനന്‍സും കെല്‍ട്രോണ്‍ നിര്‍വ്വഹിക്കും

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!