April 19, 2026

Idukkionline

idukkivarthaonline

ഭര്‍ത്താവിന്റെ രോഗം മാറാന്‍ നരബലി, ആറ്മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി.

ഭര്‍ത്താവിന്റെ രോഗം മാറാന്‍ നരബലി നടത്തണമെന്ന് മന്ത്രവാദി. അതനുസരിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി. ഈ കേസിൽ തമിഴ്‌നാട് തഞ്ചാവൂരിലെ മല്ലിപ്പട്ടണത്ത് ശര്‍മ്മിള ബീഗം എന്ന 48കാരിയാണ് അറസ്റ്റിലായി

തമിഴ്നാട്ടില്‍ ഭര്‍ത്താവിന്റെ രോഗം മാറാന്‍ നരബലി നടത്തണമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച്‌ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍.
സംഭവത്തില്‍ ശര്‍മ്മിള ബീഗം എന്ന 48കാരിയാണ് അറസ്റ്റിലായത്.
തമിഴ്‌നാട് തഞ്ചാവൂരിലെ മല്ലിപ്പട്ടണത്താണ് ക്രൂരമായ സംഭവം നടന്നത്. സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിനു പിന്നിലെ മീൻ വളർത്തൽ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു.
സംശയം തോന്നിയ അയൽക്കാരാണു പൊലീസിനെ അറിയിച്ചതും വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ ക്രൂരത പുറത്തായതും.

കൊലപാതകത്തിന് കൂട്ടുനിന്ന ഇവരുടെ ഭര്‍ത്താവ് അസ്‌റുദ്ദീന്‍, മന്ത്രവാദിയായ മുഹമ്മദ് സലീം എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ഡിസംബര്‍ 15നാണ് കുഞ്ഞിന്റെ മൃതദേഹം ശര്‍മിള ബീഗത്തിന്റെ വീടിന് പിന്നിലെ മീന്‍ വളര്‍ത്തുന്ന ടാങ്കില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ കുടുംബാംഗങ്ങള്‍ വിവരം പോലീസില്‍ അറിയിക്കാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
സംശയം തോന്നിയ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്.
(News Courtesy News then )

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!