April 19, 2026

Idukkionline

idukkivarthaonline

റോഡില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടിക്കു നേരെ മദ്യപാനിയുടെ ആക്രമണം.

രാജാക്കാട് :മുക്കുടില്‍ വെട്ടിയാങ്കല്‍ സനീഷിന്റെ മകന്‍ 13 വയസുള്ള വിശ്വജിത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.നെഞ്ചില്‍ വടികൊണ്ടുള്ള അടിയേറ്റ കുട്ടിയെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വിശ്വജിത്തും കൂട്ടുകാരും മുക്കുടില്‍ കോളനിക്ക് സമീപം ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ വഴിയെത്തിയ സമീപവാസി മദ്യലഹരിയില്‍ കുട്ടികളെ അസഭ്യം പറയുകയും പന്തെടുത്ത് കൊണ്ട് പോകുകയും ചെയ്തു. പന്ത് തിരികെ വാങ്ങാന്‍ ഇയാള്‍ടെ അടുത്ത് പോയ വിശ്വജിത്തിനെ ഇയാള്‍ പിടിച്ചു നിര്‍ത്തി വടി കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തു വീണ വിശ്വജിത്തിന്റെ കാലിനും പരിക്കേറ്റു.

മൂത്ത സഹോദരന്‍ അമര്‍ജിത് എത്തിയാണ് വിശ്വജിത്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കള്‍ ഉടുമ്പഞ്ചോല പോലീസില്‍ പരാതി നല്‍കി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!