March 2, 2026

Idukkionline

idukkivarthaonline

മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 അയ്യപ്പഭക്തര്‍ മരിച്ചു

അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന 2 പേരാണ് അപകടത്തില്‍ മരിച്ചത്. മതിലിനും വാഹനത്തിനും ഇടയില്‍പെട്ട് ഇവര്‍ ചതഞ്ഞ് മരിച്ചെന്നാണ് വിവരം.കര്‍ണാടക സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!