October 15, 2026

കഞ്ചാവുമായി വണ്ടിപ്പെരിയാർ സ്വദേശി അറസ്റ്റിൽ

വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി അമർജിത്ത് ( 29 )  20 ഗ്രാം കഞ്ചാവ് ബൈക്കിൽ വച്ച് കടത്തി കൊണ്ടുവന്നത് വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിലെ  അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരനും പാർട്ടിയും ചേർന്ന് കണ്ടെടുത്ത് കേസാക്കി പാമ്പനാർ കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് ഇയാൾ കഞ്ചാവ്  കൊണ്ടുവന്നത് പാമ്പനാറിലും പരിസരത്തും  വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്നു  എന്ന സ്വദേശവാസികളുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയതിൽ ആണ് കേസ് കണ്ടെടുക്കാൻ സാധിച്ചത് പാമ്പനാർ സ്വദേശികളായ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത് പ്രതിയുടെ അച്ഛൻ മ്ലാമല മ്ലാമല സ്റ്റീഫൻ രാജ് എന്നയാൾ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതിയാണ് സ്റ്റീഫൻ രാജിന്റെ പേരിൽ കുമളി പോലീസ് സ്റ്റേഷനിലും വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിലും കഞ്ചാവ് കേസ് നിലനിൽക്കുന്നു
വണ്ടിപ്പെരിയാർ എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാജ്കുമാർ ബി സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു കുമാർ , പ്രമോദ്കുമാർ അരുൺ എസ്  നായർ വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു കെ തങ്കപ്പൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു

Copyright © All rights reserved. | Newsphere by AF themes.