March 2, 2026

Idukkionline

idukkivarthaonline

കർണാടകത്തിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്നl അയ്യപ്പഭക്തരുടെ വാഹനം പീരുമേട് വെച്ച് അപകടത്തിൽപെട്ടു.

ഡ്രൈവർ ഉറങ്ങിപ്പോയതതിനെ തുടർന്ന് നിയന്ത്രണം വാഹനം ഓടയിലേക്ക് പതിക്കുകയായിരുന്നു.
കർണാടകത്തിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടനത്തിന് വന്ന അയ്യപ്പഭക്തരുടെ വാഹനം വെളുപ്പിന് മൂന്നു മണിയോട് കൂടി പീരുമേട്ടിൽ വച്ച് ആണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഓടയിൽ ചെന്ന് പതിക്കുകയായിരുന്നു.
രണ്ട് സ്ത്രീകളടക്കം നാലു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ സ്ത്രീകൾക്ക് പരിക്കേൽക്കുകയും ഇവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പീരുമേട് സർക്കിൾ ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ശബരിമല മണ്ഡലകാല മഹോത്സവ ഒരുക്കങ്ങളൊക്കെ പൂർത്തിയായെങ്കിലും ലും മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തേണ്ട സുരക്ഷാ പ്രവർത്തനങ്ങൾ എത്രയും വേഗം നടത്തണമെന്നും തീർത്ഥാടകർക്ക് ബുദ്ധിമുട്ട് കൂടാതെ
യാത്ര നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും
ആണ് നാട്ടുകാരുടെ ആവശ്യം.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!