March 2, 2026

Idukkionline

idukkivarthaonline

സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഇടുക്കിയില്‍ ലഭ്യമാക്കും മന്ത്രി വീണ ജോര്‍ജ്

സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ജില്ലയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലൂടെ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി നിര്‍ത്തിവെച്ച കിടത്തി ചികിത്സാ സൗകര്യവും അത്യാഹിത വിഭാഗവും ആധുനിക സംവിധാനങ്ങളോടെ പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കിടത്തി ചികിത്സാ സൗകര്യം നേരത്തെ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാല്‍ കാലാവസ്ഥയും മറ്റു ചില സാങ്കേതിക കാരണങ്ങളാലും മുന്‍ നിശ്ചയിച്ച നവംബര്‍ ഒന്നിന് കിടത്തി ചികിത്സാ സൗകര്യം ആരംഭിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പന്ത്രണ്ടു ദിവസത്തിനു ശേഷം ഉദ്ഘാടനം നിര്‍വ്വഹിക്കാനായത് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെയും മറ്റു ജനപ്രതിനിധികളുടേയും ക്രിയാത്മകമായ ഇടപെടലിന്റെ കൂടി ഫലമാണെന്ന് മന്ത്രി അനുസ്മരിച്ചു. 2022-23 അദ്ധ്യായന വര്‍ഷം ഇടുക്കി മെഡിക്കല്‍ കോളേജില്‍ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള അംഗികാരത്തിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്്. വൈദ്യുതി ബോര്‍ഡിന്റെ ധനസഹായത്തോടെ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ സേവനം ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!