March 2, 2026

Idukkionline

idukkivarthaonline

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യ മുന്നറിയിപ്പ് നല്‍കി.

ഇന്ന് വൈകീട്ട് ആറോടെയാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമല്ലെങ്കിലും അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടിയതോടെയാണ് 136 അടിയിലേയ്്ക്ക് വെള്ളമെത്തിയത്. സെക്കന്‍ഡില്‍ 3608 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.
ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിരിക്കുകയാണ്. സെക്കന്‍ഡില്‍ 2150 ഘനയടി വെള്ളമാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്.
വൈഗ അണക്കെട്ടില്‍ 57 അടി വെള്ളമാണ് ഇപ്പോഴുള്ളത്. ഇക്കാരണത്താല്‍ അണക്കെട്ടില്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവനുസരിച്ച് തമിഴ്‌നാട് വരും മണിക്കൂറുകളില്‍ കൂടുതൽ ഒഴുക്കികൊണ്ടുപോകാനാണ് സാധ്യത.വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ 138 അടിയില്‍ രണ്ടാം സൂചന നല്‍കും. 140 അടിയെത്തുമ്പോള്‍ ആദ്യ ജാഗ്രത നിര്‍ദേശവും 141 അടിയില്‍ രണ്ട്, 142 അടിയില്‍ മൂന്നാം ജാഗ്രത നിര്‍ദേശവും നല്‍കിയശേഷമാകും പില്‍വേ തുറക്കുക. ഇ

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!