October 14, 2026

റോഡരികിൽ മാലിന്യം നിക്ഷേപിച്ചത് അഡ്രസോടു കൂടി . നടപടിയുമായി ചക്കുപള്ളം ഗ്രാമ പഞ്ചായത്ത്.

പത്ത് മുറിക്കും ആന വിലാസത്തിനുമിടയിൽ പാറമടയിലായി ചില നാളുകളായി മാലിന്യം കുമിഞ്ഞ് കൂടുകയായിരുന്നു നിരവധി തവണ താക്കീത് നൽകി പഞ്ചായത്ത് തന്നെ മാലിന്യം നീക്കം ചെയ്തിരുന്നു. വീണ്ടും മാലിന്യം വർദ്ധിച്ച് വരികയും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മാലിന്യം റോഡിലേക്ക് ഒഴുകി എത്തുകയും ചെയ്തതോടെ വാർഡ് മെമ്പർ മറിയാമ്മ ചെറിയാനും ജാഗ്രതാ സമിതി അംഗങ്ങളും നടത്തിയ തിരച്ചിലിൽ മാലിന്യത്തിൽ നിന്നും വ്യക്തികളേ കുറിച്ച് വിവരം ലഭിച്ചത്.തുടർന്ന് ചക്കുപള്ളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു. പഞ്ചായത്ത് മാലിന്യം നിക്ഷേപിച്ചവരിൽ നിന്നും 5000 രൂപ പിഴയീടാക്കി.

Copyright © All rights reserved. | Newsphere by AF themes.