October 14, 2026

വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ അയ്യപ്പൻ കോവിലിൽ കയാക്കിങ് ഫെസ്റ്റ് ആരംഭിച്ചു.

കയാക്കിങ്ങ് സാധ്യതകൾ ലോക ഭൂപടത്തിൽ എത്തിക്കുന്നതോടൊപ്പം പുഴയുടെ ശുചീകരണം കൂടി കയാക്കിങ്ങ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്. പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത ടൂറിസം പ്രവർത്തനങ്ങളിൽ ഒന്നാണ് കയാക്കിങ്ങ്. വിദേശ രാജ്യങ്ങളിൽ കയാക്കിങ്ങ് പ്രധാന ടൂറിസ ആകർഷണമാണ്. കയാക്കിങ്ങ് ടൂറിസം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കേരള വിനോദ സഞ്ചാര വകുപ്പ് വിവിധ സ്ഥലങ്ങളിൽ കയാക്കിങ് ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് അയ്യപ്പൻകോവില്ലിൽ ഫെസ്റ്റ് സംഘടിപ്പിച്ചത്.

അസ്തമയ സൂര്യന്‍റെ ചാരുതയാർന്ന ദൃശ്യവും ഇരുകരകളിലെയും പച്ചപ്പും ആസ്വദിച്ച്  ഓളപ്പരപ്പിനെ കീറിമുറിച്ച് തുഴയെറിഞ്ഞ്​ തുഴഞ്ഞു മുന്നേറുന്നത് മനം നിറക്കുന്ന അനുഭവമാണ്; ശരീരത്തിനും മനസ്സിനും നവോന്മേഷം പകരുന്ന അനുഭവം പങ്കിടാൻ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഭാവിയിൽ സൗകര്യമൊരുക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ ശ്രീ. വാഴൂർ സോമൻ എം.എൽ. എ അറിയിച്ചു

Copyright © All rights reserved. | Newsphere by AF themes.