October 14, 2026

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി; രണ്ടു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുക കോവാക്‌സിൻ

ന്യൂഡൽഹി: കുട്ടികൾക്കും കോവിഡ്
പ്രതിരോധ വാക്സിൻ നൽകാൻ
ഡിസിജിഐയുടെ വിദഗ്ധ സമിതി
അനുമതി നൽകി. തദ്ദേശീയമായി
നിർമ്മിച്ച പ്രതിരോധ വാക്സിനായ
കോവാക്സിനാണ് രണ്ട് മുതൽ 18
വയസ്സുവരെയുള്ള കുട്ടികൾക്ക്
നൽകുക.
കുട്ടികൾക്ക് വാക്സിൻ
നൽകുന്നതുമായി ബന്ധപ്പെട്ട്
നടത്തിയ പരീക്ഷണങ്ങളുടെ
വിശദാംശങ്ങൾ കാേവാക്സിൻ
നിർമ്മാതാക്കളായ ഭാരത് ബയോടെക്
ഡിസിജിഐയുടെ വിദഗ്ധ
സമിതിയ്ക്ക് മുൻപിൽ
സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച
ശേഷമാണ് കുത്തിവെപ്പിന് അനുമതി
നൽകാൻ തീരുമാനിച്ചത്.
കേന്ദ്രസർക്കാർ അന്തിമ അനുമതി
നൽകുന്നതോടെ രാജ്യത്ത്
കുത്തിവെയ്പ് ആരംഭിക്കും. വിദഗ്ധ
സമിതിയുടെ തീരുമാനം
കേന്ദ്രസർക്കാർ
അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്,കഴിഞ്ഞ ആഴ്ചയാണ്
പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ
ഭാരത് ബയോടെക് ഡിസിജിഐയുടെ
വിദഗ്ധ സമിതിയ്ക്ക് മുൻപിൽ
സമർപ്പിച്ചത്. കുട്ടികൾക്ക് വാക്സിൻ
നൽകുന്നതുമായി ബന്ധപ്പെട്ട്
നടത്തിയ മുഴുവൻ പരീക്ഷണങ്ങളും
പൂർത്തിയാക്കിയിരുന്നു.

Copyright © All rights reserved. | Newsphere by AF themes.