October 14, 2026

കട്ടപ്പനയിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി കട്ടപ്പനയിൽ അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

കേരള എക്സ് സർവ്വീസസ് ലീഗിൻ്റെ നേതൃത്വത്തിലാണ് കാർഗിൽ വിജയ ദിനം ആഘോഷിച്ചത്.അമർജവാൻ യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിൽ
കേരള എക്സ് സർവ്വീസസ് ലീഗ് കട്ടപ്പന യൂണിറ്റ് പ്രസിഡൻ്റ്
ക്യാപ്റ്റൻ ഷാജി അബ്രഹാം പുഷ്പചക്രം അർപ്പിച്ചു.
കാര്‍ഗില്‍ മേഖലയില്‍ അതിക്രമിച്ച് കടന്ന് ഭാരതത്തിന്റെ ഭൂപ്രദേശം കൈവശപ്പെടുത്തുവാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സൈനികരെ തുരത്തി രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ 527 ധീര സൈനികരാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്തത്..നിരവധി സൈനികര്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നും ജീവിക്കുന്നു..രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ സ്മരണകളും അവരുടെ കുടുംബാംഗങ്ങളും രാഷ്ട്രസ്നേത്തിന്റെ ഉത്തമ മാതൃകയാണ് .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അമർജവാൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.