March 2, 2026

Idukkionline

idukkivarthaonline

കാഞ്ചിയാർ ലബ്ബക്കടയിൽ 2 കടകളിൽ മോഷണം നടന്നു.രണ്ട് കടകളിൽ നിന്നായി 26000 രൂപയും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയിൽ ലബ്ബക്കടയിൽ പ്രവർത്തിക്കുന്ന മഞ്ഞപ്പള്ളിയിൽ സഞ്ജയൻ്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലും വയലിൽ പുരയിടത്തിൽ പാപ്പയുടെ സ്റ്റേഷനറി കടയിലുമാണ് മോഷണം നടന്നത്.പല ചരക്ക് കടയിൽ നിന്നും 16000 രൂപയും പലചരക്ക് സാധനങ്ങളും നഷ്ടപ്പെട്ടു.സ്റ്റേഷനറി ക്കടയിൽ നിന്നും 10000 രൂപയും സ്റ്റേഷനറി സാധനങ്ങളുമാണ് നഷ്ടമായിരിക്കുന്നത്.കഴിഞ്ഞ രാത്രിയിൽ ഈ ഭാഗത്ത് കനത്ത മഴയായിരുന്നതിനാൽ സമീപ പ്രദേശത്തുള്ളവർ ശബ്ദവും മറ്റു കേട്ടിരുന്നില്ല. രണ്ട് കടകളിലെയും പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്.ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടകളിൽ മോഷണം നടന്ന വിവരം കടയുടമകൾ അറിയുന്നത്. മുമ്പ് ലബ്ബക്കച്ചയിൽ നിരവധി തവണ മോഷണം നടന്നിട്ടുണ്ടെങ്കിലും കുറച്ചു കാലങ്ങളായി മോഷ്ടാക്കൾ ലബ്ബക്കടയിലെത്താറില്ലായിരുന്നു. ഈ മഴക്കാലം ആരംഭിച്ചപ്പോൾ മുതൽ പല സ്ഥലങ്ങളിലായി ചെറിയ രീതിയി മോഷണം ആരംഭിച്ചിരുന്നു. എന്നാൽ ആർക്കും വലിയ രീതിയിൽ പണം നഷ്ടമായിരുന്നില്ല. ഇത്ര വലിയ മോഷണം നടക്കുന്നത് ഈ വർഷം ആദ്യമാണ്. മോഷണവിവരം കട്ടപ്പന പോലീസിൽ അറിയിക്കുകയും കട്ടപ്പന പോലീസെത്തി അന്വോഷണം ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് പോലീസിൻ്റെ രാത്രി കാലപട്രോളിംഗ് വേണമെന്നാവശ്യവും ശക്തമായിരിക്കുകയാണ്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!