October 15, 2026

കടശികടവിനു സമീപം വാഴവീട് സുഗന്ധവനം എസ്റ്റേറ്റിൽ ഉണക്ക മരം ഒടിഞ്ഞു വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു.

കടശികടവ് പുതുമനമേട് സ്വദേശിനി ശകുന്തള ശശി ( 55 ) ആണ് മരിച്ചത്.മരം ഒടിഞ്ഞു വരുന്ന ശബ്ദം കേട്ട് തൊഴിലാളികൾ കൂട്ടത്തോടെ ഓടി മാറിയെങ്കിലും മരണപ്പെട്ട യുവതിയുടെ മുകളിൽ പതിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്ന ഉടനെ യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.

Copyright © All rights reserved. | Newsphere by AF themes.