October 14, 2026

”കല ” ഇനി അധ്യാപികയുടെ വേഷത്തിൽ

വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കല ഇനി പൊലീസ് വേഷത്തിൽ അല്ല അധ്യാപികയുടെ വേഷത്തിലാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കല.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി പോലീസ് കോൺസ്റ്റബിൾ എന്ന നിലയിൽ പീരുമേട്ടിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തു വന്ന കലയുടെ ഏറ്റവും വലിയ ആഗ്രഹം ആയ അധ്യാപിക ജീവിതത്തിലേക്ക് കടക്കുമ്പോൾ വണ്ടിപ്പെരിയാർ സ്റ്റേഷൻ നിന്നും അവസാനത്തെ പ്രവർത്തി ദിവസവും ജോലികൾ ചെയ്തു.
നാളെ രാവിലെ 10 മണിക്ക് ഗ്രാൻഡ് എൽപി സ്കൂൾ അധ്യാപികയായി ചുമതലയേൽക്കും.
പോലീസ് കോൺസ്റ്റബിൾ ആയി ജോലി ചെയ്തു വരുന്ന സമയത്ത് തന്നെ അധ്യാപിക നിയമനത്തിനായി ഉള്ള പി എസ് സി പരീക്ഷയിൽ നിരന്തരം പങ്കെടുത്തതിന്റെ ഫലമായാണ് കലയ്ക്ക് തന്റെ സ്വപ്നസാക്ഷാത്കാരം രം നടത്താൻ കഴിഞ്ഞത് പോലീസ് ജീവിതത്തിൽ വളരെയേറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതായും ഏതൊരു ജീവിതസാഹചര്യവും തരണം ചെയ്യാനുള്ള മാനസികാവസ്ഥ പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ചതായും കല പറഞ്ഞു………കാക്കിയിട്ട ആളുകൾ മനുഷ്യരാണെന്നും കാക്കിക്കുള്ളിൽ ജനങ്ങളെ സ്നേഹിക്കുന്ന അവരെ മനസ്സിലാക്കാൻ കഴിയുന്ന ഒരു മനസ്സുള്ള ആളുകളാണ് പോലീസ് ഉദ്യോഗസ്ഥരെന്നും ഇത് കഴിഞ്ഞ അഞ്ച് വർഷക്കാലം ആയി ജോലി ചെയ്തതിന്റെ അനുഭവമാണെന്നും കല വ്യക്തമാക്കി..
അധ്യാപിക ജീവിതത്തിലേക്ക് കടക്കുന്ന കലയെ സഹപ്രവർത്തകർ സന്തോഷത്തോടെ യാത്രയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്…

Copyright © All rights reserved. | Newsphere by AF themes.