March 2, 2026

Idukkionline

idukkivarthaonline

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.

തൊടുപുഴ: കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പി. ജെ. ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍. പിളര്‍പ്പ് ഒഴിവാക്കാന്‍ പി. ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്.മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ക്ക് അതൃപ്തിയുമുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് പരസ്യ പ്രതികരണം നടത്തിയിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും, മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ മറുഭാഗവും ചേരി തിരിഞ്ഞു. ഇന്നലെ വൈകുന്നേരം നാല് മണിയ്ക്ക് തുടങ്ങിയ യോഗം രാത്രി വൈകി വരെ നീണ്ടു

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!