October 14, 2026

കോപ്പാ അമേരിക്ക : അർജൻ്റീന ജേതാക്കൾ.

കോപ്പാ അമേരിക്ക ഫുട്ബോൾ മത്സരത്തിൻ്റെ സ്വപ്ന ഫൈനലിൽ ആതിഥേയരായ അർജന്റീന ജേതാക്കളായി. നിരവധി ഫൗൾ കാർഡുകൾ ഉയർന്ന മത്സരത്തിൽ, 22-ാം മിനിട്ടിൽ ഡി മരിയ നേടിയ ഒരു ഗോളിനാണ് അർജൻ്റീന ജയിച്ചത്. ഫുട്ബോൾ ലോകത്തെ പ്രഗത്ഭരായ മെസ്സിയും നെയ്മറും നേർക്കുനേർ കൊമ്പുകോർത്ത മത്സരത്തിൽ, ബ്രസീലിന് ലഭിച്ച ഗോൾ അവസരങ്ങൾ ഒന്നും വലയിലെത്തിക്കാനായില്ല. അർജൻ്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിൻ്റെ പ്രകടനം മികച്ചു നിന്നു.

Copyright © All rights reserved. | Newsphere by AF themes.