“ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ സുരക്ഷിതരല്ല ” സുരേഷ് ഗോപി എം.പി. ….. -.വണ്ടിപ്പെരിയാറ്റിൽ കൊല ചെയ്യപ്പെട്ട ബാലികയുടെ വീട് സുരേഷ് ഗോപി എം.പി. സന്ദർശിച്ചു ……
കൊല ചെയ്യപ്പെട്ടത് നമ്മുടെ കുട്ടിയാണ് എന്ന ബോധ്യം ഉണ്ടാവണം ഓരോരുത്തർക്കും . ഇവിടെ രാഷ്ട്രീയമില്ല കുറ്റവാളിക്ക് നൽകാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ നൽകണം. തൊഴിലാളികളുടെ സുരക്ഷിതമില്ലായ്മ കേന്ദ്ര സർക്കാരിനെ അറിയിക്കും. കേന്ദ്ര, സംസ്ഥാന വനിതാ കമ്മീഷനെ ഈ വിവരം ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ധേഹം പറഞ്ഞു.ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി സി.സന്തോഷ് കുമാർ, സെൽ കോർഡിനേറ്റർ ഏ.വി.മുരളീധരൻ, മേർച്ച മണ്ഡലം പ്രസിഡണ്ട് ആർ.രാജേന്ദ്രൻ, എസ്. സജിത്, രാജേഷ്.പി., അനിൽകുമാർ, പ്രബിഷ്.കെ., എന്നിവർ ഒപ്പമുണ്ടായിരുന്നു.
