പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം 22 ന് പരീക്ഷ നടക്കും
പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം 22 ന് പരീക്ഷ നടക്കും.
ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ഒരു സമയം 15 പേർക്ക് വീതമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമൊരുക്കുക.തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും ഇരട്ട മാസ്ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള മുന്നൊരുക്കങ്ങൾ നടത്താൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക് പരീക്ഷ പിന്നീട് നടക്കും.ശരീരോഷ്മാവ് കൂടിയ കുട്ടികൾക്ക് പ്രത്യേക മുറിയിൽ പ്രാക്ടിക്കൽ ചെയ്യാൻ അവസരമൊരുക്കും. ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്കു മുമ്പും ശേഷവും സാനിറ്റൈസ് ചെയ്യും.
