April 19, 2026

Idukkionline

idukkivarthaonline

പീരുമേട് ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിന് എം.പി ഡീൻ കുര്യാക്കോസ് വാഹനം അനുവതിച്ചു.പെട്ടിമുടി ദുരന്തത്തിനു ശേഷമാണ് എം.പി യുടെ നേതൃത്വത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും ഡിസാസ്റ്റർ മാനേജ്മെൻറ് ടീമുകൾ ആരംഭിച്ചത്

അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻെറ പീരുമേട് നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കായി എംപി വാഹനം അനുവദിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് വാഹനം അനുവദിച്ചത്. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്.
ദുരന്ത ബാധിത പ്രദേശങ്ങളിൽ
രക്ഷാപ്രവർത്തനങ്ങൾക്കായാണ് ഡിസാസ്റ്റർ മാനേജ്മെൻറ് ടീം പ്രവർത്തിക്കുന്നതെന്ന് എം.പി പറഞ്ഞു
ഓരോ നിയോജക മണ്ഡലത്തിലും 50 പേരടങ്ങുന്ന സന്നദ്ധപ്രവർത്തകർ ഉൾക്കൊള്ളുന്നതാണ് ടീം. പീരുമേട് നിയോജകമണ്ഡലത്തിനായി അനുവദിച്ച വാഹനം എം. പി കുളിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡിസാസ്റ്റർ മാനേജ്മെൻറ് ടീം കോർഡിനേറ്റർ റോബിൻ കാരക്കാട്ട്. രജനീഷ് സഹദേവൻ, മുഹമ്മദ് ഷാജി. മജോ കാരി മുട്ടം. കെ സി അൻസാരി, പി പി റഹീം തുടങ്ങിയവർ പങ്കെടുത്തു

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!