March 2, 2026

Idukkionline

idukkivarthaonline

കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുമളിയിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.റ്റി.സി.യിൽ ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഒ.പി.വിഭാഗത്തിന്റെ ഉത്ഘാടനം ചെയ്തു..

കോവിഡ് ചികിത്സക്കായി കുമളി പെരിയാർ ഹോസ്പിറ്റലിൽ സി.എഫ്.എൽ.റ്റി.സി.ഒ.പി. പ്രവർത്തനം  ആരംഭിച്ചു.കോവിസ് ബാധിച്ചവർക്കും, രോഗലക്ഷണമുള്ളവർക്കും ഓ.പി. സേവനം ലഭ്യമാകും. ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് പ്രവർത്തന സമയം. ഓ .പി പ്രവർത്തനം ആരംഭിച്ചതോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കോ വിഡ് പരിശോധന വേഗത്തിൽ ലഭ്യമാക്കുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.നിലവിൽ അഞ്ച് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പരിശോധനക്കായി ഒരു ഡോക്ടടറെ കൂടി ലഭിച്ചാൽ രാവിലെ 9 മുതൽ പ്രവർത്തനം ആരംഭിക്കനാണ് പഞ്ചായത്തിന്റെ തീരുമാനം. ഒ.പി. വിഭാഗത്തിന്റെ ഉത്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിഷാജിമോൻ നിർവഹിച്ചു . നിലവിൽ പെരിയാർ ഹോസ്പിറ്റലിൽ എഴുപതോളം രോഗികളെ കിടത്തി ചികിൽസിക്കാൻ സൗകര്യമുണ്ട്. കൂടുതൽ രോഗികൾ എത്തുന്ന സാഹചര്യത്തിൽ ചികിത്സ ലഭിക്കുന്നതിന് മറ്റ് സംവിധാനങ്ങൾ ഒരുക്കിയതായി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാർ കെ.എം.സിദ്ദിക്ക് പറഞ്ഞു.
രോഗം ഗുരുതരമായിട്ടുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനായി ഏഴ് ആംബുലൻസും മറ്റ് അത്യാവശ്യ സർവ്വീസുകൾക്കായി അഞ്ച് ജീപ്പും മൂന്ന് ഓട്ടോറിക്ഷയും സർവ്വീസ് നടത്തും.മെഡിക്കൽ ഓഫീസർ ഡോ.ഗീതു വർഗ്ഗീസ്, നോഡൽ ഓഫീസർ ഡോ.ബിനു.കെ.ജോൺ, പഞ്ചായത്ത് സെക്രട്ടറി സെൻകുമാർ എന്നിവർ പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!