October 14, 2026

കഞ്ചാവുമായി കന്യാകുമാരി സ്വദേശി കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായി

തമിഴ് നാട്ടിൽ നിന്നും കഞ്ചാവുമായി വന്ന തമിഴ്നാട് സംസ്ഥാനത്ത് കന്യാകുമാരി ജില്ലയിൽ വടശ്ശേരി വില്ലേജിൽ ചെല്ലദുരൈ മകൻ സെൽവിൻ സാമുവൽ ദുരൈ (29/2021 ) യെ കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 100 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.ജെ റോയി പ്രിവന്റീവ് ഓഫീസർമാരായ രാജ്കുമാർ ബി., രവി V., സേവ്യർ P. D., സിവിൽ എക്സൈസ് ഓഫീസർ അനീഷ് T. A എന്നിവർ ചേർന്നാണ് കേസ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയേയും കേസും വണ്ടിപ്പെരിയാർ എക്സൈസ് റെയിഞ്ചാഫിലേയ്ക്ക് കൈമാറി

Copyright © All rights reserved. | Newsphere by AF themes.