April 18, 2026

Idukkionline

idukkivarthaonline

മമ്മൂട്ടി ചിത്രമായ വണ്ണിന്റെ റിലീസ് തടയണം, പരാതിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമക്കെതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിത്രത്തിന്റെ റിലീസിങ് തടയണം എന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നുമാണ് ചെന്നിത്തലയുടെ ആവശ്യം.
പൊളിറ്റിക്കല്‍ എന്റര്‍ട്രൈനറായ ചിത്രത്തില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കര്‍ക്കശക്കാരനായ മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ചിത്രം പിറണായി വിജയനെ പ്രശംസിക്കുന്നതാണെന്ന ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഇത്തരം സിനിമ പുറത്തുവരുന്നത് സര്‍ക്കാരിന് അനുകൂലമായ തരംഗത്തിന് അവസരമൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. പക്ഷേ, സെന്‍സര്‍ ബോര്‍ഡ് വണ്‍ സിനിമയ്ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടുണ്ട്. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.

ഗാനഗന്ധര്‍വനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് വണ്‍. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. എഡിറ്റര്‍ നിഷാദ്. പിആര്‍ഒ മഞ്ജു ഗോപിനാഥ്. മമ്മൂട്ടിയെ കൂടാതെ ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി,ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി.കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി,അര്‍ച്ചന മനോജ്,കൃഷ്ണ തുടങ്ങിയ നിരവധി താരനിരകളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!