March 2, 2026

Idukkionline

idukkivarthaonline

എൽ.ഡി.എഫ് പീരുമേട് നിയോജക മണ്ഡലം സ്ഥാനാർഥി വാഴൂർ സോമന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ വണ്ടിപ്പെരിയാറിൽ എത്തി.

തൊഴിലന്വേഷകരില്ലാത്ത കേരള വിവിധ മേഖലയിൽ ശക്തിപ്പെടുത്തി 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. അഴിമതിരഹിതമായ സംസ്ഥാനമായി കേരളം മാറി. നിക്ഷേപകർ വിവിധ പ്രോക് ട് തുടങ്ങി വിദേശ നിക്ഷേപം തുടങ്ങിക്കഴിഞ്ഞു. 1 പതിനായിരം കോടി രൂപയുടെ നിക്ഷേപം നടന്നു. കേരളം മാറുന്നു കേരളം വികസിക്കുന്നു. 15000 സ്റ്റാർട്ടപ്പുകൾ നടപ്പിലാക്കും. തൊഴിൽ അന്വേഷകർ തൊഴിൽ ദാദാക്കളായി മാറും. 1000 പേർക്ക് 5 തൊഴിൽ എന്ന നിലക്ക് പഞ്ചായത്തുകൾ വഴി നടപ്പിലാക്കും. തൊഴിൽ പരിശീലനത്തിനെത്തുന്നവർക്ക് 2000 രൂപ വീതം നൽകും. സർക്കാർ പ്രതീക ക്കുന്നത് 20 ലക്ഷം പേർക്ക് അധികം വൈകാതെ കൊടുക്കും. 1.5 ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു നൽകും. എല്ലാവർക്കും ഭവനമെന്നതാണ് സർക്കാർ ലഷ്യം വെക്കുന്നത്. 5 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകും. പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ എൽ ഡി എഫിനെ കഴിയും യൂ ഡി എഫിന് മനുഷ്യത്വമില്ല. പാവങ്ങളോട് ക്രൂരത കാട്ടുന്നതിന്റെ ഭാഗമാണ് ലൈഫ് മിഷൻ പിരിച്ച് വിടും എന്ന് പറയുന്നത്. 2500 രൂപയാക്കി ക്ഷേമ പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്യും. മിനിമം വേദനം 700 രൂപയായിട്ട് ഉയർത്തും. ആരോഗ്യ വിദ്യാഭ്യാസ മേഖലമികവ് നേടിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവുണ്ടാക്കാനുള്ള ശ്രമമാണുണ്ടാകേണ്ടത്. 30 മികവിന്റെ കേന്ദ്രങ്ങൾ ഉണ്ടാക്കി നവകേരളം സൃഷ്ടിക്കും. ജനങ്ങളുടെ സഹകരണവും പിന്തുണയുമാണ് എൽ ഡി എഫ് സർക്കാരിന്റെ വിജയമെന്നും പിണറായി വിജയൻ പറഞ്ഞു.ഇ എസ് ബിജി മോൾ എം എൽ അധ്യക്ഷത വഹിച്ചു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. എൽ ഡി എഫ് നേതാക്കളായ കെ കെ ജയചന്ദ്രൻ , ജോയിസ് ജോർജ്ആർ, തിലകൻ, ജോസ് ഫിലിപ്പ്, രാരിച്ചൻ നിരണം കുന്നേൽ,മിനി നന്ദകുമാർ

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!