തമിഴ് നാട്ടിൽ നിന്നും കഞ്ചാവു കടത്താൻ ശ്രമിച്ച വെൺമണി സ്വദേശി കുമളി എക്സൈസ് പിടിയിൽ .
തമിഴ്നാട്ടിൽ നിന്നും 115 ഗ്രാം കഞ്ചാവ് കടത്തികൊണ്ട് വന്ന വെൺമണി സ്വദേശിയായ കുന്നത്ത് തറയിൽ വീട്ടിൽ ശ്രീകുമാറാണ് കുമളി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. ഉദ്യോഗസ്ഥരായ രാജ്കുമാർ ബി., രവി വി , സേവ പി.ഡി, നദീർ കെ.ഷംസ് , എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി വണ്ടിപ്പെരിയാർ റെയിഞ്ചാ ഫീസിലേയ്ക്ക് കൈമാറി.
