October 14, 2026

പതിനെട്ടുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ.

സുൽത്താൻ കട കീരിമുക്ക് പവൻഹൗസിൽ കാന്തരൂപൻ (42), പാറയക്കൽ (38) എന്നിവരാണ് വണ്ടൻമേട് പൊലീസ് അറസ്റ്റു ചെയ്തത്. സൗഹൃദം നടിച്ച് ഒപ്പം കൂടി പീഡനത്തിനിരയാക്കിയതായും തൂടർന്ന് ഭീഷിണിപ്പെടുത്തി സംഘം ചേർന്ന് പീഡിപ്പിച്ചെന്നും കാട്ടി യുവതി ചൊവ്വാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വണ്ടൻമേട് സി ഐ വി എസ് നവാസിൻ്റ നേ തി ർ ത്വത്തിൽ എസ് ഐമാരായ ജയകൃഷ്ണൻ, ജയിസ്, നൗഷാദ്, സി പി ഒ മാരായ സുനിൽ, ഷിബു ,സന്തോഷ് എന്നിവരടങ്ങിയ സംഘമാണ്  പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി.

Copyright © All rights reserved. | Newsphere by AF themes.