October 14, 2026

അടിമാലി ഗ്രാമപഞ്ചായത്ത് ടൗണില്‍ പുതിയ മിനി ഓഡിറ്റോറിയവും ഓപ്പണ്‍ സ്റ്റേജ് കം വിശ്രമകേന്ദ്രവും നിര്‍മ്മിക്കും; ശിലാസ്ഥാപന ചടങ്ങ് നടന്നു

അടിമാലി ഗ്രാമപഞ്ചായത്ത് ടൗണിലെ മന്നാങ്കാല ജംഗ്ഷനില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള മിനി ഓഡിറ്റോറിയത്തിന്റെയും ഓപ്പണ്‍ സ്റ്റേജ് കം വിശ്രമകേന്ദ്രത്തിന്റെയും ശിലാസ്ഥാപന ചടങ്ങ് നടന്നു. അടിമാലി മേഖലയിലെ പൊതുജന താല്‍പര്യം കൂടി കണക്കിലെടുത്താണ് പഞ്ചായത്ത് ടൗണിലെ മന്നാങ്കാല ജംഗ്ഷനില്‍ മിനി ഓഡിറ്റോറിയവും വിശ്രമകേന്ദ്രവും നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് തുടക്കമിട്ടിട്ടുള്ളത്.മുകള്‍ നിലയില്‍ എയര്‍ കണ്ടീഷനോട് കൂടിയ ഓഡിറ്റോറിയവും താഴെ ഓപ്പണ്‍ സ്റ്റേജും വിശ്രമ കേന്ദ്രവും ടോയ്‌ലറ്റ് ബ്ലോക്കും പണികഴിപ്പിക്കും. കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു നിര്‍വ്വഹിച്ചു.മുമ്പ് മന്നാങ്കാല ജംഗ്ഷനില്‍ പഴയ പഞ്ചായത്ത് കെട്ടിടമായിരുന്നു സ്ഥിതി ചെയ്തിരുന്നത്.കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കിയ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ശിലാസ്ഥാപന കര്‍മ്മത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി ഡി ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍,മറ്റ് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.