കുമളിയിൽ 35 കാരിയെ കൂടെ താമസിച്ചിരുന്ന യുവാവ് കുത്തി കൊലപ്പെടുത്തി.
കുമളി താമരക്കണ്ടം സ്വദേശിയായ റെസിയ(ഉമ 36) കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ കോട്ടമല രണ്ടാം ഡിവിഷന്‍ മണികണ്ഠന്‍ഭവനില്‍ ഈശ്വരനെ (40) പോലീസ് വാഗമണ്ണില്‍ നിന്നും പിടികൂടി.
ഇരുവരും മുമ്പ് വിവാഹമോചനം നേടി തനിച്ച് താമസിക്കുന്നവരായിരുന്നു. ആദ്യ വിവാഹത്തിലെ കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലാക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് മുമ്പ് റെസിയ ഈശ്വരനുമായി ഒന്നിച്ചു താമസം തുടങ്ങിയത്.
കഴിഞ്ഞ ദിവസം ഈശ്വരന്‍ റെസിയയുടെ മകനെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത റെസിയ കുട്ടിക്കെതിരായ അക്രമം സംബന്ധിച്ച് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് ചൈഡ് ലൈനില്‍ നിന്നും അന്വേഷണം വന്നതോടെ ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു.
തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് റെസിയ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. പരാതി നല്‍കിയ വൈരാഗ്യത്തില്‍ ഈശ്വരന്‍ വെള്ളിയാഴ്ച റെസിയ താമസിക്കുന്ന സ്ഥലത്തെത്തി വാക്കേറ്റം ഉണ്ടാകുകയും കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇവരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. റെസിയയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. റെസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടും പോകുന്നതിനിടെ മരിക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈശ്വരനെ വാഗമണ്ണില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഫോറൻസിക് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചു.സിഐ അനൂപ് ജോസ്, എസ്ഐ അഭിലാഷ് എം. പി, ഗ്രേഡ് എസ്ഐ രാജൻ
ASI മാരായ ബെർട്ടിൻ ജോസ്, സുബൈർ,
CPO മാരായ ടോം ജോർജ്, ജോൺസൺ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്..
