October 14, 2026

കുമളിയിൽ ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് കരിങ്കുരങ്ങ് ചത്തു. മൂന്ന് വയസ്സ് പ്രായമുള്ള കുരങ്ങാണ് ചത്തത്.

കുമളി താമര കണ്ടത്ത് സ്ഥാപിച്ചിരിന്നു. ട്രാൻസ്ഫോമറിൽ നിന്നുമാണ് ഇന്ന് രാവിലെ ഷോക്കേറ്റ് കരിങ്കുരങ്ങ് ചത്തത്. തേക്കടി വനത്തിൽ നിന്നും എത്തിയ മൂന്ന് വയസ്സ് പ്രായമുള്ള കുരങ്ങാണ് ചത്തത്. കുരങ്ങൻമാർ ആഹാരം തേടി ഇവിടെ എത്താറ് പതിവാണ്. എന്നാൽ ട്രാൻസ്ഫോമറിൽ സംരക്ഷണ വല തീർക്കാത്തതാണ് അപകടകാരണം. കെ.എസ് ഈ ബി ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം. വനപാലകർ സ്ഥലത്തെത്തി ഇൻക്വസ്‌റ്റും പോസ്റ്റുമോർട്ടവും നടത്തി കുരങ്ങനെ വനത്തിൽ സംസ്കരിച്ചു

Copyright © All rights reserved. | Newsphere by AF themes.